Monday, February 6, 2017

ManeeshKP-FB-Post

https://www.facebook.com/photo.php?fbid=10211845311115132&set=a.10210220046524533&type=3&theater


"ഏട്ടൻ എക്സ്റേ വാങ്ങി വരൂ, ഞങ്ങൾ വ്യവഹാരയുടെ ഹോസ്പിറ്റലിൽ നിൽക്കാം". ധന്യ എന്നെ പറഞ്ഞേൽപ്പിച്ചു. ധന്യ അമ്മയേയും കൂട്ടി സ്കാനിങ്ങ് സെൻററിൽ നിന്നും ഇറങ്ങി ഡോക്ടറെ കാണാൻ പോയി.

എസ്കറേ കിട്ടാൻ പത്തു പതിനഞ്ചു മിനിറ്റെടുക്കും, റിസപ്ഷനിസ്റ്റ് പറഞ്ഞു. ഞാൻ സ്കാനിങ്ങ് സെന്ററിലെ സ്റ്റീൽ ചെയറിൽ ഇരുന്നു. റിസപ്ഷനിൽ രണ്ടു മൂന്നു പെൺകുട്ടികൾ വർത്തമാനം പറഞ്ഞിരിപ്പുണ്ട്. ഒന്നു രണ്ടു പേർ ടെസ്റ്റ് ചെയ്യാൻ ടോക്കൺ എടുത്ത് ഊഴം കാത്തിരിയ്ക്കുന്നു. ടിവിയിൽ മറാഠി ചാനലിൽ എന്തോ സീരിയൽ കാണിയ്ക്കുന്നുണ്ട്. എന്റെ ശ്രദ്ധ ആ പെൺകുട്ടികളെ ഒന്നുഴിഞ്ഞ് മറാഠി ചാനലും കടന്ന് ആ മുറിയുടെ കോണിലൂടെ ടീപ്പോയിൽ അലസമായി കിടന്നിരുന്ന 'ടൈംസ് ഓഫ് ഇന്ത്യ' ന്യൂസ് പേപ്പറിൽ എത്തി നിന്നു. ഒരു സീരിയസ് വായനക്കുള്ള സമയമില്ല, പിന്നെ ഈയിടെയായി ന്യൂസൊക്കൊ ഓൺലൈനിൽ വായന കഴിയും. ഞാൻ ബോംബെ സപ്ലിമെന്റ് കയ്യിലെടുത്തു.

ഫിലിമിൽ താൽപ്പര്യം കുറഞ്ഞിരിയ്ക്കുന്നു, പരസ്യങ്ങളിലൂടെ കണ്ണോടിച്ചു. ഷോപ്പിങ്ങ് മാർട്ടിന്റെ പരസ്യത്തിനടുത്ത് ഫിനോലെക്സ് ഫോർച്യൂൺ, അനുപം വി കപിലിന്റെ രാശി ഫലം കണ്ടു. ഇന്നത്തെ ദിവസം എങ്ങനെയുണ്ടെന്നറിയാം. കൗതുകം തോന്നി. 'വൈബ്രന്റായ ദിവസമാണ് ഇന്ന്. പുതിയ ആളുകളെ പരിചയപ്പെടും, പരിചയം വളരുകയും ചെയ്യും. മുതിർന്നവരിൽ നിന്നും പ്രധാനപ്പെട്ട തിരുമാനങ്ങളിൽ അഭിപ്രായം ആരായണം'. പിന്നെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിയ്ക്കണമെന്ന മുൻ കരുതലും.

രാവിലെ ഏഴരയ്ക്ക് ഡോ. ടി.പി.ശശികുമാർ ഫോൺ വിളിച്ചു. അനിയൻ വല്യച്ഛനെക്കുറിച്ച് ഡോക്യുമെന്ററി ഉണ്ടാക്കുന്നുണ്ട് എന്നറിഞ്ഞ് വിളിച്ചതാണ്. ഫോണിലൂടെ പരിചയപ്പെട്ടു. "നാട്ടിലുണ്ടോ?" എന്നോട് ചോദിച്ചു.അല്ല, ബോംബെയിലാണ് എന്ന് മറുപടി പറഞ്ഞു. ജനുവരി മാസം മുഴുവൻ കേരളത്തിലുടനീളം കോളേജ് കളിലും സ്കൂളുകളിലും വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുകയാണ് അദ്ദേഹം. വല്യച്ഛനെ ഗുരുവിനെപ്പോലെ ആരാധിയ്ക്കുന്നു. വിവരം അറിഞ്ഞ് എല്ലാവിധ സഹായങ്ങൾ താരാമെന്നു പറയുക മാത്രമല്ല ഒരു ഗ്രൂപ്പ് അതിനു വേണ്ടി തുടങ്ങുകയും ചെയ്തു.

ഡോക്യുമെന്ററിയെക്കുറിച്ച് പ്ലാൻ ചെയ്തപ്പോൾ ആദ്യം ഓർമ്മ വന്നവരിലൊരാൾ പൊൽപ്പായ അപ്പു ഏട്ടനാണ്. പരിചയപ്പെട്ടിട്ടുണ്ടോ? ഓർമ്മയില്ല. എന്തായാലും ഫോൺ വിളിച്ച് പരിചയപ്പെട്ടു. എത്രയാണ് ഞങ്ങൾ വർത്തമാനം പറഞ്ഞത്! കുറേക്കാലമായി പരിചയമുള്ളപോലെ അനുഭവപ്പെട്ടു. അപ്പു ഏട്ടനും എനിയ്ക്കും വല്യച്ഛനെക്കുറിച്ച് വർത്തമാനം പറഞ്ഞാൽ തീരില്ല എന്നു മനസ്സിലായി. ഡോക്യുമെന്ററി മാത്രം പോര ഒരു 'ബയോഗ്രഫി'
കൂടി വേണം എന്നു ഏട്ടൻ പറഞ്ഞു.

തൃക്കഴിപ്പുറത്തെ രാമേട്ടനേയും കാണാപ്പയ്യൂർ അനിയേട്ടനേയും ഇച്ചമ്മമാരേയും ഗൗരി ഓപ്പോളേയും ലീല വല്യമ്മയേയും വിളിച്ചു. എല്ലാവരും അനുഗ്രഹാശിസ്സുകൾ നേർന്നു.
രാമേട്ടൻ പറഞ്ഞു. "അനിയേട്ടൻ എത്ര
പേരെയാണ് സഹായിച്ചിട്ടുള്ളത് !" ഏട്ടന് നൂറ് നാവാണ് വല്യച്ഛനെക്കുറിച്ച് പറയുമ്പോൾ. " അനിയേട്ടന്, തെറ്റ് സമ്മതിയ്ക്കാനും ഒരു മടിയുമില്ല. സ്റ്റേജിൽ, പറഞ്ഞതിലെന്തോ തെറ്റ് മനസ്സിലായപ്പോൾ അനിയേട്ടൻ ഏത്തോടുന്നത് ഞാൻ കണ്ടിട്ടുണ്ട് " ഏട്ടൻ പിന്നേയും തുടർന്നു.

ശരിയാണ് അനുപം വി കപിൽ പറഞ്ഞത്! വൈബ്രന്റായ ദിവസം എന്നു മാത്രമല്ല, അതിലും വൈബ്രസ്റ്റായ ആളുകളെ പരിചപ്പെടുകയും ചെയ്തു. കാരണവന്മാരുമായി സമ്പർക്കവും!

ഞാൻ റിസപ്ഷനിസ്റ്റുകളെ നോക്കി. അവർ ഉത്സാഹികളായി വർത്തമാനം പൊടിപൊടിയ്ക്കുന്നുണ്ട്. അവർക്ക് ഗുണദോഷ സമ്മിശ്രത്തിൽ ഗുണാധിക്യമാണ് കുടുതൽ എന്നെ നിയ്ക്ക് മനസ്സിലായി. ടെസ്റ്റിനു വേണ്ടി തയ്യാറെടുത്തു വന്നവരുടെ മുഖത്ത് എന്തോ ഒരു വാട്ടം കണ്ടു. ഏതായിരിയ്ക്കും ഇവരുടെ രാശി ?

ധന്യയുടെ ഫോൺ വന്നു. എന്താ ഇറങ്ങിയില്ലേ? ഞാൻ പേപ്പറെടുത്ത് ധന്യയുടെ രാശി വായിയ്ക്കാൻ തുടങ്ങി.

വല്യമ്മ, ഡോ. ടി.പി.ശശികുമാർ , രാമേട്ടൻ, അപ്പു ഏട്ടൻ, ഇച്ചമ്മമാർ ....... നമസ്കാരം
 — with Vb KrisPrema DamodaranUma Namboodiriand 17 others.